തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് അനുകൂലമാകുമെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ വരാനിരിക്കുന്ന ഫലം പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങൾക്കുള്ള മറുപടിയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നല്ല നിലയിൽ തന്നെ ഇടതുപക്ഷത്തിന് അംഗീകാരം ലഭിക്കും. പ്രതിപക്ഷം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനുള്ള മറുപടിയായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും എ വിജയരാഘവൻ കൂട്ടിച്ചേർത്തു.
ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ ഏറ്റവും മികച്ച ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നുതുടങ്ങുമ്പോള്‍ ആദ്യ ഫല സൂചനകള്‍ അനുസരിച്ച് എല്‍ഡിഎഫ് മുന്നിലാണ്.
Discussion about this post