കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തുടങ്ങും. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മാസ്‌കും ഷീല്‍ഡും നിര്‍ബന്ധമാണ്. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ അറിയാനാകുമെന്നാണ് റിപ്പോര്‍ട്ട്.
ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിലുമാകും വോട്ടെണ്ണല്‍ നടക്കുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ വരണാധികാരികള്‍ എണ്ണും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.
പതിനൊന്ന് മണിയോടെ പഞ്ചായത്തിലെ ഫലം വരും. ഉച്ചയോടെ പൂര്‍ണ്ണമായ ഫലം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും കൗണ്ടിംഗ് ടേബിളുകള്‍ ഒരുക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെയാണ് നടക്കുക. ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളില്‍ തന്നെ എണ്ണും.
കേരളത്തില്‍ കോര്‍പറേഷനുകള്‍- 6, മുന്‍സിപ്പാലിറ്റി- 86, ജില്ലാ പഞ്ചായത്ത്- 14, ബ്ലോക്ക് പഞ്ചായത്ത്- 152, ഗ്രാമ പഞ്ചായത്ത്- 941 എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം. ഇവിടങ്ങളിലേക്കുള്ള ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പാണ് നടന്നത്.