കൊല്ലം: തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിന് ഭരണം ലഭിക്കുമോ എന്നതില്‍ ഉറപ്പില്ലാതെ ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. കോര്‍പ്പറേഷന്‍ ഭരണം ഉണ്ടാകുമെന്നാണ് താന്‍ അടക്കമുള്ളവര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി ഫോറിനോടാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകുമെന്നും ആര്‍എസ്പിക്ക് ശക്തിക്കനുസൃതമായി വിധിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ആര്‍എസ്പി കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഏറെ മുന്‍പിലെത്തും. യുഡിഎഫിന് ജില്ലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ആദ്യം എല്‍ഡിഎഫിന് മാത്രമായിരുന്നു വിമത ഭീഷണി. നിലവില്‍ അത് യുഡിഎഫിനേയും ബാധിച്ച് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മത്സരപോരാട്ടത്തിനൊടുവില്‍ കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. ഇനി ജനവിധി അറിയാനുള്ള ആകാംഷയോടെയുള്ള കാത്തിരിപ്പിലാണ് മുന്നണികള്‍. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. വിജയപ്രതീക്ഷയിലാണ് മുന്നണികളെല്ലാം.
വോട്ടെണ്ണലിനായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ആസ്ഥാനങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. വികസനത്തേക്കാള്‍ രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തെരഞ്ഞെടുപ്പില്‍ 76.04 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.
കോവിഡ് ബാധിതര്‍ക്കുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. തപാല്‍ വോട്ടുകള്‍ ബുധന്‍ രാവിലെ എട്ട് വരെ എത്തിക്കാന്‍ സമയമുണ്ട്. ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്, ബ്ലോക്ക് തലത്തിലും മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും വോട്ടിങ് യന്ത്രം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലും എണ്ണും. എട്ട് ബൂത്തിന് ഒരു ടേബിള്‍ എന്ന നിലയിലാണ് ക്രമീകരണം.വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് സുരക്ഷ കര്‍ശനമാക്കി.
കൗണ്ടിങ് ഓഫീസര്‍മാര്‍ക്ക് കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമാണ്. ഫലം തത്സമയം ജനങ്ങളിലെത്തിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റ ട്രെന്‍ഡ് വെബ്സൈറ്റും സജ്ജമായികഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ 73 ശതമാനവും രണ്ടാംഘട്ടത്തില്‍ 76.78 ശതമാനവുമായിരുന്നു പോളിങ്.