തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എറണാകുളം, തൃശൂര്‍ 9 വീതം, കണ്ണൂര്‍ 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതേസമയം സംസ്ഥാനത്ത് ആകെ ഇന്ന് 5218 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 6,77,103 ആയി. ഇതില്‍ നിലവില്‍ 57,757 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 6,16,666 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആകെ മരിച്ചത് 2680 പേരാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 442 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Discussion about this post