എസ്‌വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു, ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി കണ്ടെത്തിയത് അപകടം നടന്ന് 24 മണിക്കൂര്‍ തികയും മുന്‍പേ

Journalist sv pradeep | bignewslive

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറി കണ്ടെത്തി. അപകടം നടന്ന് 24 മണിക്കൂര്‍ തികയും മുന്‍പേയാണ് ലോറി കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലില്‍നിന്നാണ് ലോറി പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ജോയിയെയും പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞദിവസം തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരണപ്പെട്ടത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന ലോറി ഇടിച്ചിടുകയായിരുന്നു. പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായി.

അപകടമുണ്ടായ സ്ഥലത്ത് ട്രാഫിക് പോലീസിന്റെ സിസിടിവി ക്യാമറകള്‍ ഇല്ലാത്തത് അന്വേഷണത്തിലെ ആദ്യ വെല്ലുവിളിയായിരുന്നു. പിന്നീട് സമീപത്തെ മറ്റു സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും അപകടം നടന്ന് 24 മണിക്കൂര്‍ തികയുന്നതിന് മുമ്പേ വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Exit mobile version