വാഹനങ്ങളിലെ വിന്‍ഡോ കര്‍ട്ടനും കറുത്ത ഫിലിമും മാറ്റണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിയമം അനുസരിക്കാതിരുന്നാല്‍ പൊതുജനവും അനുസരിക്കില്ലെന്ന് ഡിജിപി

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ വിന്‍ഡോ കര്‍ട്ടനും കറുത്ത ഫിലിമും മാറ്റണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ ഉദ്യോഗസഥര്‍ അനുസരിക്കാതിരുന്നാല്‍ പൊതുജനവും നിയമം അനുസരിക്കില്ലെന്നും ഡിജിപി പറഞ്ഞു. വാഹനങ്ങളില്‍ വിന്‍ഡോ കര്‍ട്ടനും കറുത്ത ഫിലിമും പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം വാഹനാപകടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാരകന് പരിക്ക് പറ്റി. ഡിവൈഎസ്പിയെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചന്തേര ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. ഡിവൈഎസ്പിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.

Exit mobile version