കണ്ണൂര്‍: കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവര്ത്തകന് പിടിയിലായി. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മുര്‍ഫിദ് ആണ് അറസ്റ്റിലായത്.കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ആലക്കാടില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കവേയാണ് അറസ്റ്റിലായത്.
നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠന് മുര്‍ഷിദിന്റെ വോട്ട് ചെയ്യാനാണ് മുര്‍ഫിദ് ബൂത്തിലെത്തിയത്. ആള്‍മാറാട്ടം ശ്രദ്ധയില്‍പ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബുത്തിലെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് പരിയാരം പോലീസ് മുര്‍ഫിദിനെ കസ്റ്റഡിയിലെടുത്തു. 18 വയസുണ്ടെങ്കിലും മുര്‍ഫിദ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിരുന്നില്ല.
Discussion about this post