കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തല്‍. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. കണ്ണന്‍ വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് കള്ളവോട്ട് നടന്നത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരിലാണ് കള്ളവോട്ട് ചെയ്തത്.1105 പ്രശ്നബാധിത ബൂത്തുകളില്‍ കളള വോട്ട് തടയാനായി വെബ് കാസ്റ്റിംഗ് നടത്തുന്നുണ്ട്.
അതേസമയം മലബാര്‍ മേഖലയില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് കാസര്‍കോട് 25.7ശതമാനം, കണ്ണൂര്‍-26 ശതമാനം, കോഴിക്കോട് -25.9 ശതമാനം, മലപ്പുറം- 26.3ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില.
കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാവിലെ മുതല്‍ തന്നെ മിക്ക് പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. 16നാണ് വോട്ടെണ്ണല്‍.