കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. ഇത്തവണ ബിജെപി വളരെ ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പൊതുജനങ്ങളില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. നിരവധി പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തില്‍ വരും. കോഴിക്കോട് കോര്പറേഷന് ഭരണമുള്‍പ്പെടെ ഇത്തവണ എന്‍ഡിഎയ്ക്കാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ നാലിരട്ടി സീറ്റുകള്‍ ലഭിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
അതേസമയം മലബാര്‍ മേഖലയില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിലെ കണക്ക് അനുസരിച്ച് കാസര്‍കോട് 15.76ശതമാനം, കണ്ണൂര്‍-16.18 ശതമാനം, കോഴിക്കോട് -15.7 ശതമാനം, മലപ്പുറം- 16.35ശതമാനം എന്നിങ്ങനെയാണ് വോട്ടിംഗ് നില.
കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാവിലെ മുതല്‍ തന്നെ മിക്ക് പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. 16നാണ് വോട്ടെണ്ണല്‍.
രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് പോസിറ്റീവായവര്‍ക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. അതേസമയം സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.
Discussion about this post