മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടന ചടങ്ങിനിടെ പോക്കറ്റടി നടന്നെന്ന വാര്‍ത്ത വൈറലായിരുന്നു. എന്തിനേറെ നിമിഷങ്ങള്‍ക്കകം ട്രോളുകളും ഇറങ്ങി. എന്നാല്‍ പേഴ്സിന്റെ യഥാര്‍ത്ഥ കഥ ഇതാണ്….
ചടങ്ങിനിടെ പേഴ്സ് വീണുപോയതായിരുന്നു. എന്നാല്‍ അധികം വൈകാതെ ഉടമസ്ഥന് അത് തിരികെ നല്‍കുകയും ചെയ്തു. ഓഹരി ഉടമകളില്‍ ഒരാളായ പിഎസ് മേനോന്റേതാണ് പേഴ്സ്. 1100 രൂപയും രേഖകളുമാണ് തിരികെ കിട്ടിയത്. പോക്കറ്റടി ആയിരുന്നില്ല, പേഴ്സ് വീണു പോയതാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട ആദ്യത്തെ കേസ് പോക്കറ്റടി ആണെന്ന വാര്‍ത്തകള്‍ ഇന്നലെ വന്നിരുന്നു. എയര്‍പോര്‍ട്ട് പൊലീസിലാണ് എറണാകുളം സ്വദേശിയായ പി എസ് മേനോന് പരാതി നല്‍കിയത്. ആധാറും എ ടി എം കാര്‍ഡുകളും ഉള്‍പ്പെടെയുള്ളവ അടങ്ങുന്നതായിരുന്നു നഷ്ടപ്പെട്ട പേഴ്സ് എന്ന് പിഎസ് മേനോന് എയര്‍പോര്‍ട്ട് പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു.
എയര്‍പോര്‍ട്ട് അധികൃതരാണ് മേനോന് പേഴ്സ് തിരികെ നല്‍കിയത്.
Discussion about this post