തിരുവനന്തപുരം: സരിത എസ് നായര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിയതെന്ന് പരാതിയിലാണ് സരിത നായര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെന്നാണ് സരിതയ്ക്കെതിരെയുള്ള കേസ്. ഇടനിലക്കാരായി പ്രവര്‍ത്തിച്ച രതീഷ്, ഷിജു എന്നിവരും കേസില്‍ പ്രതികളാണ്. നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
Discussion about this post