തിരുവനന്തപുരം: അടുത്തിടെ മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ചോദ്യമാണ് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന്. ഈ ചോദ്യം ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഒളിച്ചിരിക്കുകയാണെന്ന വിമര്‍ശനങ്ങളും എതിര്‍കക്ഷികള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
കൊവിഡ് അവലോകന യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. പ്രചരണം എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത് ആള്‍ക്കൂട്ടയോ?ഗങ്ങളെയാണ്. അതിലും നല്ലത് ഓണ്‍ലൈന്‍ യോഗങ്ങളാണ് എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തനിക്കെതിരായ വിമര്‍ശനങ്ങള്‍ അത്രകണ്ട് ഏശിയിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ജനങ്ങള്‍ അകന്ന് പോയിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
തെരഞ്ഞെടുപ്പ് പ്രചാരണം എന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് വലിയ ആള്‍ക്കൂട്ടം ഉള്ളതാണ്. തെരഞ്ഞെടുപ്പ് കാലത്ത് യോഗം നടത്തിയാല്‍ അത് നൂറ് ആളില്‍ കൂടും. വിമര്‍ശനം വരും. ഫലപ്രദം ഓണ്‍ലൈന്‍ യോഗങ്ങളാണ്. ജനങ്ങളില്‍ നിന്ന് വിട്ടു പോകുകയോ ജനം അകന്ന് പോകുകയോ ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ അത്രകണ്ട് ഏശിയിട്ടുമില്ല.