മലപ്പുറം: വോട്ട് ചെയ്യുന്നതിന് വേണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി പണം നല്‍കിയെന്ന് പരാതി. നിലമ്പൂരിലെ ഇരുപത്തി ഏഴാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മരുന്നന്‍ ഫിറോസ് ഖാനെതിരെ ശകുന്തള എന്ന വീട്ടമ്മയാണ് പരാതി നല്‍കിയത്. വോട്ടു ചോദിച്ചെത്തിയ ഫിറോസ് ഖാന്‍ 1500 രൂപ നിര്‍ബന്ധിച്ചു നല്‍കിയെന്ന് വോട്ടറായ ശകുന്തള പരാതിയില്‍ പറയുന്നു.
മലപ്പുറം കൊണ്ടോട്ടിയിലും വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു. കൊണ്ടോട്ടി നഗരസഭയിലെ 28-ാം വാര്‍ഡായ ചിറയിലില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന താജുദ്ധീന്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. താജുദീന്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ എല്‍ഡിഎഫ് പുറത്തുവിട്ടു. നിലവില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന താജുദ്ധീന്‍ നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്.
സംഭവത്തില്‍ കൊണ്ടോട്ടി പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാര്‍ഡിലെ ഏതൊക്കെ വീടുകളില്‍ ഇയാള്‍ പോയി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. വീട്ടിലെത്തി ആ വീട്ടില്‍ എത്ര വോട്ടര്‍മാരുണ്ടെന്ന് കണക്കെടുത്താണ് ഇയാള്‍ പണം നല്‍കാന്‍ ശ്രമിച്ചത്.
Discussion about this post