കണ്ണൂര്‍: സിബിഐ കൂട്ടിലിട്ട പട്ടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ലൈഫ് മിഷന്‍ പദ്ധതി യുഡിഎഫും ബിജെപിയും തടസ്സപ്പെടുത്തുകയാണെന്നും ജയരാജന്‍ പറഞ്ഞു. വലിയപറമ്പിലെ എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ലൈഫ് മിഷന്‍ പദ്ധതി യുഡിഎഫും ബിജെപിയും തടസ്സപ്പെടുത്തുകയാണ്. കോടതി ഭാഷയില്‍ പറഞ്ഞാല്‍ സിബിഐ കൂട്ടിലിട്ട തത്തയാണ്. എന്നാല്‍ തന്നോട് ചോദിച്ചാല്‍ സിബിഐ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുള്ളു. കൂട്ടിലിട്ട പട്ടി എന്ന പരാമര്‍ശത്തിന്റെ പേരില്‍ ജയിലില്‍ പോകാനും മടിയില്ലെന്നും ജയരാജന്‍ പറഞ്ഞു.
കൂട്ടിലിട്ട പട്ടികള്‍ യജമാന സ്‌നേഹം കാണിക്കും. മറ്റുള്ളവരെ കാണുമ്പോള്‍ കുരച്ചുകൊണ്ടിരിക്കും. കടിക്കുന്നതിന് മുന്നോടിയാണ് ഇവയുടെ കുര എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post