തിരുവനന്തപുരം: പാര്‍ട്ടി ചിഹ്നം പതിച്ച മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് സസ്പെന്‍ഡ് ചെയ്തു. കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥയായിരുന്നു ഇവര്‍.
ഡിസംബര്‍ എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ചാണ് ഇവര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത്. ഇതേ തുടര്‍ന്നാണ് നടപടി.
Discussion about this post