തിരുവനന്തപുരം: വിവിധ ശസ്ത്രക്രിയകൾ ചെയ്യാൻ ആയുർവേദ ഡോക്ടർമാർക്ക് അനുമതിനൽകുന്നതിൽ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടർമാർ നടത്തുന്ന സമരം ഇന്ന്. സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിനാണ് ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയിരിക്കുന്നത്.
ഉത്തരവിൽ പ്രതിഷേധിച്ച് ഇന്ന് സർക്കാർ-സ്വകാര്യ മേഖലയിലെ അലോപ്പതി ഡോക്ടർമാർ ഒപി ബഹിഷ്‌കരണ സമരം നടത്തും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടത്തുന്ന സമരത്തിൽനിന്ന് അത്യാഹിത വിഭാഗത്തെയും കോവിഡ് ചികിത്സയെയും ഒഴിവാക്കിയിട്ടുണ്ട്. അടിയന്തരശസ്ത്രക്രിയകൾ, ലേബർ റൂം, ഇൻപേഷ്യന്റ് കെയർ, ഐസിയു കെയർ എന്നിവയിൽ ഡോക്ടർമാരുടെ സേവനമുണ്ടാകും.
അലോപ്പതി ഡോക്ടർമാർ മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആഹ്വാനം ചെയ്ത സമരത്തിൽ ഡോക്ടർമാരുടെ സംഘടനകളായ കെജിഎംസിടിഎ, കെജിഎംഒ എ, കെജിഎസ്ഡിഎ, കെജിഐഎംഒഎ, കെപിഎംസിടിഎ തുടുങ്ങിയ സംഘടനകൾ പങ്കുചേരും.
Discussion about this post