കോട്ടയം: ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമൊന്നും ഉണ്ടാകാനിടയില്ലെന്ന് പിസി ജോർജ്ജ് എംഎൽഎ. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് എന്നോ എൽഡിഎഫ് എന്നോ നോക്കാത്ത സാഹചര്യത്തിൽ സർക്കാരിനെതിരായ ജനവികാരം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ലെന്നാണ് പിസി ജോർജ് പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ കഴിവിനാണ് വോട്ട്. കോട്ടയം ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ഷോൺ ജോർജിന് ആയിരിക്കുമെന്നും ജോർജ് പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും വോട്ട് ചെയ്യണമെന്നും വ്യക്തിപരമായ മാന്യത നോക്കിയാവണം വോട്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ല പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും. കഴിഞ്ഞ തവണ എൽഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ജനപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കുറ്റിപാറ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ 2ാം നമ്പർ ബൂത്തിയലണ് പിസി ജോർജ് വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ ഉഷാ മരുമകൾ പാർവതി എന്നിവർക്കൊപ്പമെത്തിയാണ് വോട്ട് ചെയ്തത്.
Discussion about this post