തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് മൂന്ന് ഹോട്ട് സ്പോട്ടുകള്‍. ആലപ്പുഴ ജില്ലയിലെ പുലിയൂര് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), ഇടുക്കി ജില്ലയിലെ കട്ടപ്പന (സബ് വാര്‍ഡ് 9, 13), പാലക്കാട് ജില്ലയിലെ കല്ലങ്കോട് (1, 11) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 440 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മൂലം ഇന്ന് 35 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post