കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് 60 ലക്ഷത്തിന്റെ സ്വര്‍ണ്ണം, രണ്ട് പേര്‍ പിടിയില്‍

kannur airport | big news live

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 60 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹാരിസ്, കോഴിക്കോട് സ്വദേശി റഫീക്ക് എന്നിവരാണ് പിടിയിലായത്.

gold | big news live
ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കാസര്‍കോട് സ്വദേശിയായ മുഹമ്മദ് ഹാരിസ് എത്തിയത്. ഇയാളില്‍ നിന്ന് 613 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ദോഹയില്‍ നിന്ന് എത്തിയ റഫീക്കിന്റെ പക്കല്‍ നിന്ന് 576 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും വിശദമായി പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version