തൃശ്ശൂര്‍: മീ ടൂ ക്യാംപെയിനില്‍ വെളിപ്പെടുത്തലുമായി സിനിമാരംഗത്തു നിന്ന് ഒരു പിന്നണി പ്രവര്‍ത്തക കൂടി രംഗത്ത്. മലപ്പുറം സ്വദേശിയായ സഹസംവിധായിക അനു ചന്ദ്ര ആണ് താന്‍ സംവിധാന സഹായിയായ ഒരു ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍ തന്നെ രാത്രി ക്ഷണിച്ചതായി പറയുന്നത്.
20 വയസ്സില്‍ ഏറെ പ്രതീക്ഷയോടെയാണ് താന്‍ ഫീല്‍ഡില്‍ എത്തുന്നത്. എന്നാല്‍ വളരെയധികം സ്വജനപക്ഷപാതവും, പുരുഷാധിപത്യവും കൂടിയ ഒരു മേഖലയിലെ, ഏക പെണ്‍കുട്ടി അന്നു ഞാനായിരുന്നെന്നും അതിനാല്‍ താന്‍ വളരെയധികം വൃത്തിക്കെട്ട കേളികള്‍ക്ക് ഇരയായതായും അവര്‍ പറയുന്നു.
ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. ഒരു ടെക്‌നീഷ്യനില്‍ നിന്ന് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പില്‍ പോലും പതര്‍ച്ച കാണിക്കാതെ തന്നെ ഞാന്‍ അയാളെ രൂക്ഷമായി നോക്കി. തനിക്കുണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് അനു ചന്ദ്ര
അനു ചന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..
ഞാനാദ്യമായി സിനിമയില്‍ അസിസ്റ്റന്റ് ആയി എത്തുന്നത് 20 വയസ്സില്‍ ആണ്. സ്വജനപക്ഷപാതവും, പുരുഷാധിപത്യവും അല്പം കൂടിയ ഒരു മേഖലയിലെ, ടെക്‌നീഷന്‍ വിഭാഗത്തിലെ(ആ സിനിമയുടെ) ഏക പെണ്‍കുട്ടി അന്നു ഞാനായിരുന്നു. തുടര്‍ന്നും ചില വര്‍ക്കുകള്‍ ഞാന്‍ ചെയ്തു. എന്റെ ഓര്‍മ്മയില്‍ അണിയറയില്‍ സ്ത്രീ സാന്നിധ്യം നന്നെ കുറവായിരുന്നു അവിടങ്ങളിലെല്ലാം. അത്തരമൊരു ഇടത്തിലേക്ക് എത്തപ്പെടുന്ന സ്വതന്ത്രരായ പെണ്കുട്ടികള്/സ്ത്രീകള്‍ അളക്കപ്പെടുന്നതും, നിര്‍വചിക്കപ്പെടുന്നതും, അവരിലേക്ക് സമീപിക്കപ്പെടുന്നതും പോക്ക്‌കേസ് എന്ന ധാരണയുടെ പുറത്താണ് എന്ന് അനുഭവങ്ങളില്‍നിന്ന് അറിഞ്ഞ ആളാണ് ഞാന്‍.പലപ്പോഴും ഏറ്റവും താഴ്ന്ന സെക്ഷനായ യൂണിറ്റിലെ ചില തൊഴിലാളികള്‍ പോലും ശരീരം പറ്റാനായി ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്നത് കണ്ടിട്ടുമുണ്ട്, അറിഞ്ഞിട്ടുമുണ്ട്. പിന്നീട് ഒരു വര്‍ക്കിന് ചെന്ന സമയത്ത് ചിത്രത്തിലെ അസോസിയേറ്റ് പറയുന്നു ഇന്ന് രാത്രി ഇവിടെ തന്റെ കൂടെ കിടക്കൂ എന്ന്. ഒരു ടെക്‌നീഷ്യനില്‍ നിന്ന് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു ജനനേന്ദ്രിയമായത് എന്ന തിരിച്ചറിവിലെ പകപ്പില്‍ പോലും പതര്‍ച്ച കാണിക്കാതെ തന്നെ ഞാന്‍ അയാളെ രൂക്ഷമായി നോക്കി. അയാള്‍ ഒന്നും പറയാതെ തലകുനിച്ചു. അമര്‍ഷത്തോടെ മുറിയുടെ വാതില്‍ വലിച്ചടച്ചു ഞാനിറങ്ങി പോയതിനുശേഷം രണ്ടുവര്‍ഷത്തോളം അയാളുടെ ആ ചോദ്യത്തിന്റെ അവസ്ഥത എന്നില്‍ തികട്ടി വരികയും മറ്റൊരു വര്‍ക്കിലേക്ക് പോകുവാന്‍ ധൈര്യപ്പെടാത്തവള്‍ ആയിത്തീരുകയും ചെയ്തു. അങ്ങനെ രണ്ടു വര്‍ഷത്തോളം വന്ന വര്‍ക്കുകള്‍ എല്ലാം തട്ടിമാറ്റി ഒരു ഭയപ്പാടോടെ ഞാന്‍ ഒളിച്ചിരുന്നു.സാമൂഹികയാഥാര്‍ഥ്യത്തിന്റെ സകല കാര്‍ക്കശ്യത്തോടെയും നിലനില്‍ക്കുന്ന ഒരു മേഖലയായിട്ടെ അതിനെ അപ്പോഴൊക്കെയും ഞാന്‍ കണ്ടുള്ളൂ. എനിക്കതെ സാധിക്കുമായിരുന്നുള്ളൂ.ആ 2 വര്‍ഷത്തില്‍ എന്നില്‍ ഉരുതിരിഞ്ഞ ഒരു ആര്‍ജവത്തിന്റെ പുറത്ത് ഞാന്‍ വീണ്ടും അസിസ്റ്റന്റ് ആകാന്‍ തീരുമാനിച്ചു, അസിസ്റ്റന്റ് ആവുകയും ചെയ്തു. ഒരുത്തനെയും പേടിക്കാതെ ഞാനെന്റെ തൊഴില്‍ ആസ്വദിച്ചു തന്നെ ചെയ്തു.അപ്പോഴുള്ള എന്‌ടെ ഉള്ളിലെ ആര്‍ജ്ജവം എന്തായിരുന്നുവെന്ന് അറിയാമോ.. ഏതെങ്കിലും ഒരുത്തന്‍ ശരീരത്തില്‍ നോട്ടത്തിന്റെ ആണ്കൂത്തുമായി വന്നാല്‍ പോടാ മൈരേ എന്നു വിളിക്കാനുള്ള തന്റേടം. അത് കേട്ടാല്‍ തല കുനിയ്ക്കാവുന്ന അത്രയോക്കെയെ ഉള്ളൂ ഇവന്മാരുടെ കാമവെറി.( ഇനീപ്പം അതിന്റെ പേരില്‍ സിനിമ പോവുകയാണെങ്കില്‍ അങ്ങ് പോട്ടെന്ന് വയ്ക്കും
Discussion about this post