കരുനാഗപ്പള്ളി (കൊല്ലം): വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തിയ വയോധിക അണുവിമുക്തമാക്കാന്‍ കൈയില്‍ ഒഴിച്ചുനല്‍കിയ സാനിറ്റൈസര്‍ കുടിച്ചു. കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ (മാംമ്പോഴില്) ആലപ്പാട് എല്‍.പി സ്കൂളിലെ ബൂത്തിലാണ് സംഭവം. ആരോഗ്യപ്രവര്‍ത്തകര്‍ ഇവരെ പെട്ടന്ന് തന്നെ ആശുപത്രിയിലെത്തിലെത്തിച്ച് ചികിത്സ നല്കിയതിനാല് അപകടം ഒഴിവായി.
രാവിലെ 8.45ഓടെയാണ് സംഭവം നടന്നത്. കൈയ്യില്‍ ഒഴിച്ച് നല്‍കിയത് എന്താണെന്ന് മനസ്സിലാകാതെ വയോധിക സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിന്റെ ഭാഗമായി പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങുേമ്പാഴും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വയോധികക്കും സാനിറ്റൈസര്‍ നല്‍കിയത്.
Discussion about this post