കൊല്ലം: പാര്‍ട്ടി ചിഹ്നം പതിച്ച മാസ്ക് ധരിച്ച് ഡ്യൂട്ടിക്കെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി. കൊല്ലം കൊറ്റങ്കരിയിലാണ് പ്രിസൈഡിങ് ഓഫീസര്‍ സിപിഎം ചിഹ്നം പതിച്ച മാസ്ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത്.
ഇക്കാര്യം വ്യക്തമാക്കി കോണ്‍ഗ്രസ് പരാതിയും നല്‍കിയിരുന്നു. തെളിവായി ചിത്രവും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. കോളശ്ശേരി വാര്‍ഡില്‍ ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്ക് എതിരെയാണ് ആരോപണമുയര്‍ന്നത്.
യുഡിഎഫ് പ്രതിഷേധത്തെ തുടര്‍ന്ന് മാസ്ക് മാറ്റിയെങ്കിലും പോളിംഗ് ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റണമെന്നാണ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അടക്കം ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് കളക്ടര്‍ ഇടപെട്ട് നടപടിയെടുത്തിരിക്കുന്നത്.
Discussion about this post