കോഴിക്കോട്: കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം.കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്.
ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാവുള്ളകുന്നുമ്മല്‍ ശൈലജയുടെ വീടിന് നേരെ ഇന്ന് പുലര്‍ച്ചെ സ്ഫോടക വസ്തു എറിയുകയായിരുന്നു. ആക്രമണത്തില്‍ വാതിലിനും ജനലിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തില്‍ വീട്ടിലുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടിക്ക് നേരിയ പരിക്കുണ്ട്.
Discussion about this post