കൊല്ലം: കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് ‘കാണാതായ’ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി അജീവ് കുമാറാണ് കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും മാനസിക സമ്മര്‍ദ്ദംകൊണ്ടാണ് മാറി നിന്നതെന്നും അജീവ് കുമാര്‍ പറഞ്ഞു. അജീവ് കുമാറിനെ കാണ്മാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.
കൊട്ടാരക്കര പോലീസിലാണ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പരാതി നല്‍കിയത്. സിപിഐ പ്രവര്‍ത്തകനായിരുന്ന അജീവ്കുമാര്‍ അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായതിനു ശേഷം ഭീഷണി ഉണ്ടായിരുന്നെന്നും കാണാതായതില്‍ ദുരൂഹത ഉണ്ടെന്നുമായിരുന്നു പരാതി. പരാതിയില്‍ പോലീസ് അന്വേഷണം നടത്തവേയാണ് ‘മുങ്ങിയ സ്ഥാനാര്‍ത്ഥി പൊങ്ങിയത്’.
ബിജെപി സ്ഥാനാര്‍ത്ഥിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പോലീസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. പിന്നാലെ അജീവ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രചാരണവും തുടങ്ങി. നാല് ദിവസം മുന്നേയാണ് സ്ഥാനാര്‍ത്ഥി മുങ്ങിയത്. നാലുദിവസമായി കാണാനില്ലെങ്കിലും പ്രചാരണവുമായി പ്രവര്‍ത്തകര്‍ മുന്നോട്ടുപോകുന്നുണ്ടായിരുന്നു.
Discussion about this post