തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസുകാരന് അസി. മാന്ഡന്റി ആക്രമിച്ചു. ക്വാര്‍ട്ടേഴ്സില്‍ കത്തിയുമായി എത്തിയ പോലീസുകാരനാണ് അസി. കമാന്‍ഡന്റിനെ ആക്രമിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പോലീസുകാരന് മാനസിക സംഘര്‍ഷമുണ്ടായിരുന്നതായും അധികൃതര്‍ പറയുന്നു.
ആക്രമത്തിന് ശേഷം, പോലീസുകാരനെ കരുതല്‍ തടങ്കലിലാക്കി മാനസികരോഗ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post