തൃശ്ശൂര്‍: ശ്രീ പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നു. ഇതിനെ പരിഹസിച്ച് നടി രേവതി സമ്പത്ത് രംഗത്ത് എത്തിയിരുന്നു. ‘പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്’ എന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്.
‘എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ് പദ്മനാഭന്??എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്’ എന്ന് രേവതി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരെ നിരവധി പേരാണ് രേവതിയെ ആക്ഷേപിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ ഈ അധിക്ഷേപ കമന്റുകള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി.
വിവിധയിനവും അത്യുല്‍കൃഷ്ടവുമായ ലേറ്റസ്റ്റ് മോഡല്‍ സംഘികളെ എന്റെ കമന്റ് ബോക്സില്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട് എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്. ചിരിച്ച് ചിരിച്ച് ചാകണം എന്നാഗ്രഹമുള്ളവര്‍ക്ക് വാങ്ങാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
വിവിധയിനവും അത്യുല്‍കൃഷ്ടവുമായ ലേറ്റസ്റ്റ് മോഡല്‍ സംഘികളെ എന്റെ കമന്റ് ബോക്സില്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. ചിരിച്ച് ചിരിച്ച് ചാകണം എന്നാഗ്രഹമുള്ളവര്‍ക്ക് വാങ്ങാം, ഷോക്കേസില്ലെങ്കിലും വയ്ക്കാമെന്ന് ഗ്യാരന്റി.പൂവിട്ട് ചന്ദനവും തൊട്ട് വെയ്ക്കാന്‍ മറക്കല്ലേ, അല്ലെങ്കില്‍ സംസ്ക്കാരം വൃണപ്പെടും.ഐ ഡബ്ലയൂ മൈ ഡിയര്‍ സംഘ്മണികള്
വിവിധയിനവും അത്യുല്‍കൃഷ്ടവുമായ ലേറ്റസ്റ്റ് മോഡൽ സംഘികളെ എന്റെ കമന്റ് ബോക്സിൽ വില്പനയ്ക്ക് വെച്ചിട്ടുണ്ട്.
ചിരിച്ച്…
Posted by Revathy Sampath on Saturday, 5 December 2020
Discussion about this post