പാലക്കാട്: തന്റെ പേരില്‍ സമൂഹമാധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയുമായി രമ്യ ഹരിദാസ് എംപി. തന്റെ പേരില്‍ ഫേസ്ബുക്കില്‍ ഉണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ വഴി ബിജെപി, എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും രമ്യ ഹരിദാസ് പരാതിയില്‍ പറയുന്നു.
ഇതുസംബന്ധിച്ച് കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് പരാതി നല്‍കിയത്. വ്യാജ പോസ്റ്റിട്ട വ്യക്തികള്‍ക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിക്ക് കാരണമായ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും രമ്യ ഹരിദാസ് പൊലീസിന് കൈമാറി.
ശുചിമുറിയില്‍ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രമ്യ ഹരിദാസ് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായപ്പോള്‍ ഡോക്ടറുടെ അനുവാദ പ്രകാരം ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാണ്.
ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ നിയോജക മണ്ഡലത്തിലെ സ്ഥലങ്ങളിലാണ് രമ്യ ഹരിദാസ് ഇപ്പോള്‍ പ്രചരണം നടത്തുന്നത്. വീല്‍ചെയറിലിരുന്നാണ് പ്രചരണം നടത്തുന്നത്.
Discussion about this post