ബംഗളുരു: ബംഗളുരുവില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണു കൊളംബിയന്‍ വനിത മരിച്ചു. കരീന ഡാനിയല്‍ (25) എന്ന യുവതിയാണു ബംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു വീണു മരിച്ചത്.
ഞായറാഴ്ചയായിരുന്നു സംഭവം. നാലു വര്‍ഷമായി ഇവര്‍ ബംഗളുരുവില്‍ താമസമാക്കിയിട്ട്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ സ്പാനിഷ് വിവര്‍ത്തകയായി ജോലി നോക്കുകയായിരുന്നു കരീന. മരിയ എന്ന യുവതിക്കൊപ്പം ഫ്‌ളാറ്റ് പങ്കിട്ടാണു കരീന താമസിച്ചിരുന്നത്. കരീന ജീവനൊടുക്കിയതാണോ അപകടമരണമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിനു തൊട്ടുമുന്പു കരീന മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.