കൊച്ചി: മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്ന് വീട്ടുജോലിക്കാരി സാരിയില്‍ തൂങ്ങി താഴേക്ക് ചാടി. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, സംഭവത്തില്‍ ദുരൂഹത തുടരുകയാണ്. ഫ്‌ളാറ്റ് ഉടമയെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 8 മണിയോടെയാണ് മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ളാറ്റില്‍ നിന്ന് തമിഴ്നാട്ടുകാരിയായ 50 വയസ്സുകാരി ചാടിയത്.
ഫ്ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരി കെട്ടിയിട്ട് അതില്‍ തൂങ്ങിയാണ് അവര്‍ താഴേക്ക് ചാടാന്‍ ശ്രമം നടത്തിയത്. ഇവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. പ്രദേശവാസികളാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മാനസികസമ്മര്‍ദ്ദമോ ശാരീരികമായ പീഡനമോ ഇവര്‍ അനുഭവിച്ചിട്ടുണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. താഴേക്ക് ചാടുമ്പോഴും ഫ്ളാറ്റിന്റെ വാതില്‍ അടച്ചിട്ട നിലയിലായിരുന്നു എന്ന് പോലീസ് അറിയിക്കുന്നു. അതിനാല്‍ ദിവസങ്ങളായി ഇവര്‍ ഫ്ളാറ്റിനുള്ളില്‍ അകപെട്ടതാണോ എന്ന സംശയവും പോലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റേതാണ് ഫ്ളാറ്റ്.