കൊച്ചി: മലപ്പുറത്ത് എന്‍ഡിഎക്ക് വലിയ പ്രതീക്ഷയുണ്ടെന്ന് തുറന്നുപറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. വരുന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ഉറപ്പുണ്ടെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ചിലയിടത്ത് ഭരണം പിടിക്കും. പലയിടങ്ങളിലും ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തില്‍ വിജയം ലഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു. മലയാള മനോരമയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇക്കാര്യം പറഞ്ഞത്.
വര്‍ഗീയ ശക്തികളുമായുള്ള യുഡിഎഫ് കൂട്ടുകെട്ടില്‍ എതിര്‍പ്പുള്ള നിരവധി പേര് മലപ്പുറത്തുണ്ട്. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഇടതുമുന്നണിക്കെതിരെയും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. ഈ എതിര് വോട്ടുകള്‍ എന്‍ഡിഎയ്ക്ക് കൂടുതലായി ലഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
മലപ്പുറം ജില്ലയോട് ബിജെപിക്ക് പ്രത്യേക വിവേചനമില്ല. എന്നാല്‍ ചില തീവ്രവര്‍ഗീയ കക്ഷികള്‍ ജില്ല കേന്ദ്രമാക്കി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മിണ്ടാതിരിക്കാന്‍ സാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍ഡിഎ അദ്ഭുതകരമായ മുന്നേറ്റമുണ്ടാകും. അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും സുരേന്ദ്രന് പറഞ്ഞു.
മുന്‍പ് സംഘപരിവാര്‍ നേതാക്കളുടെ പല പ്രസ്താവനകളിലൂടെയും മലപ്പുറം ജില്ല ചര്‍ച്ചാവിഷയമായിരുന്നു. മലപ്പുറം സംഘപരിവാറിന്റെ വിദ്വേഷ വ്യാജ പ്രചരണങ്ങള്‍ക്ക് പലപ്പോഴും ഇരയായിട്ടുണ്ട്. അത്തരത്തില്‍ നടന്ന വ്യാജ പ്രചരണങ്ങളില്‍ അവസാനത്തേതായിരുന്നു മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആന സംഭവം.
Discussion about this post