തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
ആശുപത്രിയിലും സമരം തുടരുമെന്നാണ് രാധാകൃഷ്ണന്റെ പ്രഖ്യാപം. രാധാകൃഷ്ണന് പകരം മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന് സെക്രട്ടറിയേറ്റിലെ സമര പന്തലില്‍ നിരാഹാരം തുടങ്ങും.
രാവിലെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ എത്തി രാധാകൃഷ്ണനെ സന്ദര്‍ശിച്ചിരുന്നു. രാധാകൃഷ്ണന്റെ ജീവന് രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വൈകിട്ട് പോലീസ് നടപടിയുണ്ടായത്.
Discussion about this post