തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നീന്തല്‍ കുളം തകര്‍ന്ന് അയല്‍വാസിയുടെ വീട് തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടമുണ്ടായത്. വെണ്‍പകല്‍ സ്വദേശി സന്തോഷ് കുമാറിന്റെ വീട്ടിലെ നീന്തല്‍ കുളമാണ് തകര്‍ന്നത്. പിന്നാലെ തൊട്ടടുത്ത ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടിലേയ്ക്ക് വെള്ളം ഒഴുകിയെത്തുകയായിരുന്നു.
വീടിന്റെ ഒരു ഭാഗവും മതിലും തകര്‍ന്ന് വെള്ളവും ചെളിയും വീട്ടിനകത്തേക്ക് ഇരച്ചുകയറി തകരുകയായിരുന്നു. അപകടത്തില്‍ അടുക്കളയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നീന്തല്‍ കുളത്തില്‍ വെള്ളം നിറയ്ക്കുമ്പോഴാണ് ചോര്‍ച്ച അനുവപ്പെട്ടത്. ഗോപാലകൃഷ്ണന്റെ വീട്ടിലേക്ക് വെള്ളം ഒഴുകി തുടങ്ങിയതിന് പിന്നാലെ നീന്തല്‍കുളം പൂര്‍ണ്ണമായും പൊട്ടുകയായിരുന്നു.
നാല് മാസം മുന്‍പാണ് സന്തോഷ് നീന്തല്‍ കുളത്തിന്റെ പണി തുടങ്ങിയത്. ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നും 35അടി ഉയരത്തിലാണ് നീന്തല്‍കുളം നിര്‍മ്മിച്ചത്. അതേസമയം, ഇതിന് യാതൊരു സുരക്ഷിതത്വവുമില്ലാതെ നിര്‍മ്മാണം. പഞ്ചായത്തില്‍ നിന്നും അനുവാദമില്ലാതെയാണ് നിര്‍മ്മാണമെന്നും ആരോപണമുണ്ട്.