തിരുവനന്തപുരം: നാളെ പിഎസ്‌സി നടത്താനിരുന്ന ഒഎംആര്‍ പരീക്ഷ മാറ്റിവച്ചു. റൂറല്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്‌മെന്റില്‍ ലെക്ചറര്‍ ഗ്രേഡ് 1- റൂറല്‍ എഞ്ചിനീറിങ് തസ്തികയിലേക്ക് ഡിസംബര്‍ മാസം 4 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്.
ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവച്ചിരിക്കുന്നത്. പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കും. അതേസമയം അന്നേദിവസം നിശ്ചയിച്ചിട്ടുള്ള അഭിമുഖം മാറ്റമില്ലാതെ നടക്കുന്നതാണ്.
അതേസമയം ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 310 കിലോമീറ്റര്‍ അകലെയെത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പനില്‍നിന്ന് 110 കിലോമീറ്റര്‍ ദൂരെയാണിത്. നിലവില്‍ 70 മുതല്‍ 80 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചില അവസരങ്ങളില്‍ ഇത് 90 കിലോമീറ്റര്‍വരെയാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ ഉച്ചയോടെ ബുറേവി തീവ്രത കുറഞ്ഞ് കേരളത്തിലെത്തും.
ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത്പ്രകാരം പൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്.
Discussion about this post