തിരുവനന്തപുരം: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആര്‍എസഎസ് നേതാവ് വത്സന് തില്ലങ്കേരി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 13 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. തലശ്ശേരി ജില്ലാ കോടതിയുടെതാണ് നടപടി.
ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് സന്നിധാനത്ത് കുഞ്ഞിന് ചോറൂണിനെത്തിയ മൃദുല്‍കുമാറിനെയും ഒന്നിച്ചുണ്ടായിരുന്ന വല്യമ്മയെയും 150 സ്വാമിമാര്‍ തടഞ്ഞുവെന്നാണ് കേസ്.
കേസില്‍ വത്സല്‍ തില്ലങ്കേരിക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് സന്നിധാനം പോലീസ് ചുമത്തിയിട്ടുള്ളത്. ഇതിനെതിരെയാണ് ടി സുനില്‍കുമാര്‍ മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Discussion about this post