ചേര്‍ത്തല: ആലപ്പുഴ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സിആര്‍ ജയപ്രകാശ് അന്തരിച്ചു. 72 വയസായിരുന്നു. കൊവിഡ് നെഗറ്റീവായതിന് പിന്നാലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.
നേരത്തെ കൊവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശേഷം കൊവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളാവുകയായിരുന്നു. കായംകുളം നഗരസഭാ മുന്‍ അധ്യക്ഷന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്മാന് എന്നീ നിലകളില്‍ ജയപ്രകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
കായംകുളം, അരൂര്‍ നിയമസഭാ സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കരീലക്കുളങ്ങര ചക്കാലയില്‍ കുടുംബാംഗമാണ്. ഭാര്യ ഗിരിജാ ജയപ്രകാശ്. മക്കള്‍: ധനിക് ജയപ്രകാശ്, ധന്യ ജയപ്രകാശ്.
Discussion about this post