തൃപ്പൂണിത്തുറ: മെട്രോ റെയിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറയില്‍ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
രാത്രി പതിനൊന്ന് മുതല്‍ വെളുപ്പിന് അഞ്ച് മണി വരെ എസ്എന്‍ ജംഗ്ഷന് മുതല്‍ മുതല്‍ പേട്ട വരെ വാഹനങ്ങള്‍ കടത്തിവിടില്ല. വൈറ്റിലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ പേട്ടയില്‍ നിന്ന് മിനി ബൈപാസ് ഭാഗത്തേക്കും സീപോര്‍ട്ട് എയര്‍പോര്‍ട്ട് വഴി വരുന്ന വാഹനങ്ങള്‍ കരിങ്ങാച്ചിറ വഴിയും തിരിഞ്ഞു പോകണമെന്നാണ് അധികൃതര്‍ അറിയിച്ചത്.
Discussion about this post