തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 6 വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കണ്ണൂര്‍ 5 വീതം, മലപ്പുറം 4, കോല്ലം, തൃശൂര്‍ 3 വീതം, കാസര്‍ഗോഡ് 2, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് ആകെ 6316 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 6,14,541 ആയി. ഇതില്‍ 61,455 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 28 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2298 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ 5,50,788 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,09,280 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5539 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 634 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ നാല് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. 26 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 479 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Discussion about this post