കൊല്ലങ്കോട്: പാലക്കാട് മീങ്കര ഡാമില്‍ ആണ്‍സുഹൃത്തിനൊപ്പം സമയം ചിലവഴിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പൊള്ളാച്ചി ആളിയാര്‍ പന്തക്കല്‍ അമ്മന്‍പതിയില്‍ ശരവണകുമാര്‍ (35) ആണ് പിടിയിലായത്. മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തില്‍ മേല്‍നോട്ട ജോലിക്കാരനാണ് ഇയാള്‍. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നരിപ്പാറച്ചള്ളയിലെത്തിയിട്ട് ഒരു വര്‍ഷമായ ഇയാള്‍ക്കെതിരെ ആളിയാര്‍ പോലീസ് സ്റ്റേഷനില്‍ 2 മോഷണക്കേസുകളും കൊല്ലങ്കോട് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
സംഭവം ഇങ്ങനെ: വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഡാമില്‍ നിന്നു മീന്‍ പിടിക്കാനെത്തിയ ശരവണകുമാര്‍ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചിരിക്കുന്നതു കണ്ടു. സുരക്ഷാ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി, പോകാന്‍ ആവശ്യപ്പെട്ടു. ഇവരുമായി പാപ്പാന്‍ചള്ളയില്‍ എത്തി മൊബൈല്‍ തിരിച്ചുനല്‍കി. ആണ്‍സുഹൃത്തിനോടു ബൈക്കില്‍ പോകാന്‍ നിര്‍ദേശിച്ച ശേഷം പെണ്‍കുട്ടിയെ ബസില്‍ കയറ്റിവിട്ടു.
ബസിനെ പിന്തുടര്‍ന്ന ഇയാള്‍ വലിയചള്ളയില്‍ വെച്ചു പെണ്‍കുട്ടിയെ തിരിച്ചിറക്കി, പോലീസ് പിടിക്കാതിരിക്കാന്‍ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ബൈക്കില്‍ കയറ്റി മൊബൈല്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. കരടിക്കുന്നിന്റെ താഴ്ഭാഗത്തു കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ എം പുതൂരിനടുത്തെ കനാല്‍ സ്റ്റോപ്പില്‍ ഇറക്കിവിട്ടു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു മീങ്കര പ്രദേശത്തു തിരയുകയായിരുന്ന സുഹൃത്തിനെ പെണ്‍കുട്ടി വിളിച്ചുവരുത്തി വീട്ടിലേക്കു പോയി.
വെള്ളിയാഴ്ചയാണ് സുഹൃത്ത് മീനാക്ഷിപുരം പോലീസില്‍ പരാതി നല്‍കിയത്. അവര്‍ വിവരം നല്കിയതനുസരിച്ചാണ് കൊല്ലങ്കോട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാഹനനമ്പറും വസ്ത്രം സംബന്ധിച്ച സൂചനകളും പിന്തുടര്ന്നാണ് പ്രതിയെ പിടികൂടിയത്.
Discussion about this post