കൊല്ലം: സംസ്ഥാനത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കൊല്ലം അഞ്ചലിലെ ഉത്രാ വധക്കേസ്. ഉറങ്ങിക്കിടന്ന ഭാര്യ ഉത്രയെ പാമ്പ് കടിയേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും സുഹൃത്ത് പാമ്പ് സുരേഷ് എന്ന് അറിയപ്പെടുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി സുരേഷും അറസ്റ്റിലായിരുന്നു.
കൊലപാതകം നടന്ന് ആറു മാസത്തിനു ശേഷമാണ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണയ്ക്ക് തുടക്കമായത്. ഇപ്പോള്‍ പാമ്പ് സുരേഷ് സൂരജിനെതിരെ മൊഴി നല്‍കിയിരിക്കുകയാണ്. മന്ദബുദ്ധിയായതു കൊണ്ട് ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നും മറ്റു ബുദ്ധിമുട്ടുകളില്ലാതെ ഒഴിവാക്കാനായിരുന്നു തന്റെ ലക്ഷ്യമെന്നും അതിനായാണ് പാമ്പിനെ വാങ്ങിയതെന്നും സുരേഷിനോട് പറഞ്ഞിരുന്നതായി പറയുന്നു.
എന്നാല്‍ ഉത്രയുടെ കൊലപാതകത്തിനു ശേഷം മാത്രമാണ് സൂരജ് തന്നോട് വെളിപ്പെടുത്തല്‍ നടത്തിയതെന്നും സുരേഷ് മൊഴി നല്‍കുന്നു. ഉത്രയെ കൊല്ലുക എന്ന സൂരജിന്റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന് സൂചിപ്പിക്കുന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്. പാമ്പ് പിടുത്തക്കാരന്‍ സുരേഷ് കേസില്‍ ആദ്യം പ്രതി പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു.
കേസിലെ പ്രതി സൂരജും, മാതപിതാക്കളും, സഹോദരിയും വാദം കേള്‍ക്കാന്‍ കോടതിയില്‍ എത്തിചേര്‍ന്നിരുന്നു. കോടതി നടപടി ഉടന്‍ പൂര്‍ത്തിയാകും എന്ന പ്രതീക്ഷയിലാണ് ഉത്രയുടെ
മാതാപിതാക്കളും ബന്ധുക്കളും.
Discussion about this post