മോള്‍ക്ക് രണ്ട് വയസ്സുള്ളപ്പോള്‍ ഭര്‍ത്താവിന്റെ മരണം, 22ാം വയസ്സില്‍ വിധവയായി ജീവിതം, നല്ലൊരു വസ്ത്രം ധരിച്ചാല്‍ കുറ്റം, നെറ്റിയില്‍ പൊട്ടു തൊട്ടാല്‍ കുറ്റം; അനുഭവം തുറന്നുപറഞ്ഞ് യുവതി

malathy | bignewslive

കൊച്ചി: 22ാം വയസ്സില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടതോടെ വിധവയായി ജീവിക്കേണ്ടി വന്നപ്പോഴുള്ള അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് യുവതിയുടെ കുറിപ്പ്. വിധവകള്‍ക്ക് നല്ലൊരു വസ്ത്രം ധരിക്കാന്‍ പാടില്ലെന്നും നെറ്റിയില്‍ പൊട്ടു തൊടാന്‍ പാടില്ലെന്നും പറയുന്നവര്‍ ഇക്കാലത്തുമുണ്ടെന്ന് തുറന്നുപറയുകയാണ് മാലതി ശ്രീകണ്ഠന്‍ നായര്‍ എന്ന യുവതി.

മകള്‍ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് മാലതിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. ‘ഇന്നത്തെ യുഗത്തിലും വിധവകളായ സ്ത്രീകളെ ഒറ്റപ്പെടുത്തുന്നവരുണ്ട്. വിധവകള്‍ക്ക് നല്ലൊരു വസ്ത്രം ധരിക്കാന്‍ പാടില്ല നെറ്റിയില്‍ പൊട്ടു തൊടാന്‍ പാടില്ല മംഗള കാര്യങ്ങല്‍ നടക്കുമ്പോള്‍ അവിടെയും അവള്‍ പാടില്ല’ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ മാലതി പറയുന്നു.

ഒരു ആണ്‍ സുഹൃത്തിനോട് മിണ്ടിയാല്‍ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാല്‍ അവള്‍ അവിടെ പിഴയാകും തുടങ്ങി എന്തിനും അതിവര്‍വകമ്പുകള്‍ വെക്കുമെന്ന് മാലതി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മോള്‍ക്ക് 2 വയസുള്ളപ്പോള്‍ ആണ് ഏട്ടന്റെ മരണം.22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തില്‍ തന്നെ ഭര്‍ത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോട് നോക്കി, പിന്നെ പിന്നെ അവള്‍ക്കുമേല്‍ വേലി കെട്ടി തീര്‍ക്കാനുള്ള പടയോട്ടം ആയിരുന്നു.വിധവകള്‍ അവര്‍ക്ക് നല്ലൊരു വസ്ത്രം ധരിക്കാന്‍ പാടില്ല നെറ്റിയില്‍ പൊട്ടു തൊടാന്‍ പാടില്ല മംഗള കാര്യങ്ങല്‍ നടക്കുമ്പോള്‍ അവിടെയും അവള്‍ പാടില്ല ഒരു ആണ്‍ സുഹൃത്തിനോട് മിണ്ടിയാല്‍ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാല്‍ അവള്‍ അവിടെ പിഴയാകും.
എല്ലാ കുത്ത് വാക്കുകളിലൂടെ പട വെട്ടി ഇന്ന് കാണുന്ന ഞാനായി മാറാന്‍ എന്റെ ശക്തി എന്റെ മോള് മാത്രമായിരുന്നു.. single parenting അതൊരു war തന്നെയാണ്.

Exit mobile version