പത്തനംതിട്ട: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. പ്രതിദിനം രണ്ടായിരം പേര്‍ക്കുവരെ ദര്‍ശനം അനുവദിക്കും. നേരത്തെ ആയിരം പേര്‍ക്കായിരുന്നു ദര്‍ശനം അനുവദിച്ചിരുന്നത്. ശനി,ഞായര്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്താവുന്ന തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തില്‍ നിന്ന് ഇത് മൂന്നായിരം ആയി ഉയര്‍ത്തി.
ഇതനുസരിച്ച് പരിഷ്കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ മുതല്‍ കൂടുതല്‍ ഭക്തര്‍ക്ക് സന്നിധാനത്ത് വരാം. ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താന്‍ നേരത്തെ വനംവകുപ്പ് അനുമതി നല്‍കിയിരുന്നു.
മലയരയ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനം.കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇക്കുറി ശബരിമല ദര്‍ശനം അനുവദിച്ചിരിക്കുന്നത്. പോലീസിന്റെ വെര്‍ച്വല്‍ ക്യൂ വഴിയാണ് ഇപ്പോള്‍ ബുക്കിങ് നടക്കുന്നത്.