മൂവാറ്റുപുഴ: കാലൊടിഞ്ഞ് നടക്കാന്‍ കഴിയാതെ ഇരുന്നിട്ടും പ്രചരണം കൊഴുപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ദോ ജേക്കബ്. ഓണ്‍ലൈന്‍ പ്രചരണത്തിന് മുതിരാതെ നേരിട്ടെത്തി തന്നെയാണ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഓട്ടോറിക്ഷയില്‍ കറങ്ങിയാണ് പ്രചരണം കൊഴുപ്പിക്കുന്നത്.
മൂവാറ്റുപുഴ നഗരസഭ 26ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയാണ് എല്‍ദോ. പത്രിക സ്വീകരണത്തിനു പിന്നാലെയാണ് സ്ഥാനാര്‍ത്ഥി വീണ് കാലൊടിഞ്ഞ് കിടപ്പിലായത്. ഇതോടെ മൂന്നുമാസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. താന്‍ വിശ്രമിച്ചാല്‍ വോട്ടെല്ലാം എതിര് സ്ഥാനാര്‍ത്ഥിയുടെ പെട്ടിയില്‍ വീഴുമെന്ന തിരിച്ചറിവാണ് ഒടുവില്‍ ഫീല്‍ഡില്‍ ഇറങ്ങാന്‍ എല്‍ദോയെ പ്രേരിപ്പിച്ചത്.
ഓണ്‍ലൈനില്‍ വോട്ടഭ്യര്‍ഥന നടത്താമെന്ന സുഹൃത്തുക്കളുടെ നിര്‍ദേശം തള്ളി ഓട്ടോയില്‍ കറങ്ങി വോട്ട് തേടുകയായിരുന്നു എല്‍ദോ. വാര്‍ഡിലെ ഓരോ വീടിനുംമുന്നിലെത്തി ഹോണ്‍ മുഴക്കുന്നതോടെ വീട്ടുകാര്‍ ഇറങ്ങിവരും. ഇതോടെ വണ്ടിയിലിരുന്നുതന്നെ വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും.