കാസര്‍കോട്: പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കാസര്‍ക്കോട് നിന്നും സര്‍വ്വീസ് വേണം. കാസര്‍കോട് ജില്ലയിലെ പ്രവാസികളുടെയും ആഭ്യന്തര യാത്രക്കാരുടെയും സൗകര്യം പരിഗണിച്ച് ബസ് സര്‍വ്വീസ് അനുവദിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അധികൃതര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് നിന്നുള്ള യാത്രക്കാര്‍ക്ക് എളുപ്പം എത്തിപ്പെടാന്‍ പറ്റുന്ന വിധത്തിലായിരിക്കണം റൂട്ട് ക്രമീകരിക്കേണ്ടത്. കാസര്‍കോട് ചന്ദ്രഗിരി പാലം വഴി പയ്യന്നൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം വഴിയോ, പറശ്ശിനിക്കടവു വഴിയോ സുഗമമായി സാധ്യമാകുന്ന ബസ് റൂട്ടുകള്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചു.
എസി സര്‍വ്വീസുകള്‍ക്ക് മുന്‍ഗണ നല്കി കൊണ്ട് എത്രയും വേഗം കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കണമെന്നും ഡിടിഒ കാസര്‍കോട്, മുഖ്യമന്ത്രി, ട്രാന്‍സ്പോര്‍ട്ട് എംഡി, ഗതാഗത വകുപ്പ് മന്ത്രി എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Discussion about this post