ശ്രീകൃഷ്ണപുരം: പാലക്കാട് പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി പോയ യുവതിയെ പോലീസ് പിടികൂടി. കോട്ടപ്പുറം കണ്യാർകാവ് പൂവത്തിൻചുവട്ടിൽ ദിവ്യയെയാണ് (33) അറസ്റ്റ് ചെയ്തത്. ഇത്തവണത്തേതും ചേർത്ത് മൂന്നാംതവണയാണ് യുവതി കാമുകന്റെ കൂടെ ഒളിച്ചോടുന്നത്.
അതേസമയം, ഇപ്രാവശ്യം ചൈൽഡ്ലൈനിന്റെ ഉൾപ്പടെ പരാതി പോലീസിൽ ഉണ്ടായിരുന്നതിനാൽ യുവതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണപുരം സിഐ കെഎം ബിനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്.
ദിവ്യയെ കാണാതായതിനെ തുടർന്ന് ഭർത്താവും ചൈൽഡ് ലൈൻ പ്രവർത്തകരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 31 മുതലാണ് ദിവ്യയെ കാണാതായത്. അതിനുമുമ്പും രണ്ടുതവണ ഇത്തരത്തിൽ ദിവ്യയെ കാണാതായിരുന്നു.
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ ഭാവി ആശങ്കയിലായതോടെ പഞ്ചായത്തിൽ നടന്ന ഒത്തുതീർപ്പുചർച്ചയിൽ ഭർത്താവും ദിവ്യയും ഒരുമിച്ചു ജീവിതം തുടരാൻ തന്നെ തീരുമാനിച്ചിരുന്നു. പിന്നീട് പ്രശ്നങ്ങളില്ലാതെ കുടുംബജീവിതെ മുന്നോട്ട് പോകുന്നതിനിടെയാണ് ദിവ്യയെ മൂന്നാമതും കാണാതായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ദിവ്യയെ ചൊവ്വാഴ്ച മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കും.
Discussion about this post