കൊച്ചി: കൂട്ടുകാരൊടൊപ്പം സംസാരിച്ച് നില്‍ക്കെ തെങ്ങ് ദേഹത്ത് വീണ് പത്ത് വയസ്സുകാരന് ദാരുണാന്ത്യം. മാടശേരി ബിജുവിന്റെയും ഷൈലയുടെയും മകന്‍ മിലനാണ് മരിച്ചത്. അച്ഛന്റെ കണ്‍മുന്നില്‍ വച്ചാണ് മിലന്റെ ദേഹത്തേക്ക് തെങ്ങുവീണത്.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം. സമീപത്തെ പറമ്പില്‍ കൂട്ടുകാരൊടൊപ്പം സംസാരിച്ച് നില്‍ക്കുകയായിരുന്നു മിലന്‍. അതിനിടെയാണ് ഒരു ശബ്ദം കേട്ടത്. നോക്കിയപ്പോള്‍ അടിഭാഗം ദ്രവിച്ച തെങ്ങ് മറിയുന്നതാണ് കണ്ടത്.
ഇത് കണ്ട് കൂട്ടുകാരെല്ലാം ഓടി മാറിയതാണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഭാഗം മിലന്റെ ദേഹത്തു പതിച്ചു. സംഭവം നടക്കുമ്പോള്‍ അച്ഛന്‍ മിലന് സമീപത്തായി ഉണ്ടായിരുന്നു. അച്ഛന്റെ കണ്‍മുന്നില്‍ വെച്ചാണ് മകന് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. അമ്പലമുകള്‍ സെന്റ് ജൂഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തില്‍ വച്ചാണ് സംസ്‌കാരം. സഹോദരന്‍ : അലന്‍.