തിരുവനന്തപുരം: ബിജെപിക്കുള്ളിലെ അഭിപ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രൂക്ഷമായി പ്രതികരിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മാധ്യമങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തി വ്യാജ വാര്‍ത്തകളാണ് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വനിത നേതാവ് ശോഭ സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇല്ലല്ലോ എന്ന് അതിനിടെ ഒരു മാധ്യമപ്രവര്ത്തകന് ചോദ്യം ഉന്നയിച്ചിരുന്നു. ഈ ചോദ്യത്തോട് കൈ കൂപ്പിയാണ് സുരേന്ദ്രന് പ്രതികരിച്ചത്. വേറെ ചോദ്യം ചോദിക്കാനും മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
ശോഭ സുരേന്ദ്രന്റെ വക്കാലത്ത് മാധ്യമങ്ങള്‍ എടുക്കേണ്ടെന്നും ബിജെപി അധ്യക്ഷന്‍ തുറന്നടിച്ചു.അവര്‍ക്ക് പറയാനുള്ളത് എന്നോട് പറയും എന്നും സുരേന്ദ്രന് പറഞ്ഞു. ‘പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇവിടെ പ്രചാരണ രംഗത്ത് ഇല്ലല്ലോ,’ എന്ന് മറുചോദ്യവും സുരേന്ദ്രന് ഉന്നയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മികച്ച പ്രകടനം നടത്തുമെന്ന് സുരേന്ദ്രന് അവകാശപ്പെട്ടു. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണ് യഥാര്‍ഥ മത്സരമെന്നും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനെ ശക്തമായി നേരിടുന്നത് ബിജെപിയും എന്‍ഡിഎയുമാണെന്നും സുരേന്ദ്രന് വ്യക്തമാക്കി.
Discussion about this post