തിരുവനന്തപുരം: 2021 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പിഎസ്സി പൊതു പ്രാഥമിക പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിഎസ്സി പുറത്തിറക്കി .ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പിഎസ്‌സി അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 12 വരെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള അവസരം. എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, എല്‍ഡി ടൈപ്പിസ്റ്റ്, എല്‍ജിഎസ് തുടങ്ങി 150-ല്‍പ്പരം തസ്തികകളിലേക്കാണ് പിഎസ്‌സി പൊതുപരീക്ഷ നടത്തുന്നത്.
കണ്‍ഫേര്‍മേഷന്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പൊതു പ്രാഥമിക പരീക്ഷയ്ക്ക് പരിഗണിച്ചിട്ടുള്ള തസ്തികകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓരോ തസ്തികയ്ക്കും പ്രത്യേകം കണ്‍ഫോര്‍മേഷന്‍ സമര്‍പ്പിക്കേണ്ടതാണ്.
2. ഓരോ തസ്തികയുടെയും കണ്‍ഫര്‍മേഷന്‍ പൂര്‍ത്തികരിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു ഉറപ്പ് വരുത്തേണ്ടതാണ്.
3. കണ്‍ഫര്‍മേഷന്‍ നല്‍കാത്ത തസ്തികകള്‍ തുടര്‍ നടപടികള്‍ക്ക് പരിഗണിക്കുന്നതല്ല.
4. ആദ്യ തസ്തികയുടെ കണ്‍ഫര്‍മേഷന്‍ സമയത്ത് തെരഞ്ഞെടുക്കുന്ന എക്‌സാം ജില്ല ആയിരിക്കും മറ്റു തസ്തികകള്‍ക്കും പരിഗണിക്കുക.
5. ചോദ്യപേപ്പര്‍ ഭാഷ മാറ്റേണ്ടതുണ്ടെങ്കില്‍ കണ്‍ഫര്‍മേഷന്‍ സമയത്ത് അത് തിരുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.
Discussion about this post