തിരുവനന്തപുരം: കാനന പാത ഉപയോഗിച്ച് ശബരിമല ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഇക്കുറി ശബരിമല ദര്‍ശനം അനുവദിച്ചിരിക്കുന്നത്. സാധാരണ ദിവസം 1000 പേരെയും ശനി,ഞായര്‍ ദിവസങ്ങളില്‍ 2000 പേരെയുമായിരുന്നു ഇതുവരെ അനുവദിച്ചിരുന്നത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്നുള്ള അഭ്യര്‍ത്ഥന മുന്‍നിര്‍ത്തി ഇന്നു മുതല്‍ ശബരിമലയില്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ ദിവസം 1000 എന്നത് 2000 ആക്കും. ശനി,ഞായര്‍ ദിവസങ്ങളില്‍ 2000 എന്നത് 3000 ആയും ഉയര്‍ത്തും. ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുന്നതില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കൃത്യമായി പാലിക്കും. പോലീസിന്റെ വെര്‍ച്വല്‍ ക്യൂ വഴിയാണ് ഇപ്പോള്‍ ബുക്കിങ് നടക്കുന്നത്.