കൊച്ചി: കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്. അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ജോലി ഭാരം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും, മുന്‍പ് ഇത് കൃത്യമായി നടപ്പിലാക്കിയിരുന്നതാണ്.
കൊവിഡ് കാരണം സര്‍വീസുകള്‍ കുറച്ച് മാത്രമാണ് തുടങ്ങിയത്. പൂര്‍ണ തോതില്‍ ആകുമ്പോള്‍ ഇത് നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി പാലാരിവടത്തിന് സമീപം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരണപ്പെട്ടിരുന്നു.
അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡ്രൈവര്‍ തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. കണ്ടക്ടര്‍ സുരേഷ് ഉള്‍പ്പെടെ രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സൂപ്പര്‍ഡീലക്സ് ബസ് പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post