വടകര: വടകരയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റി ആസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനുമായി സ്ഥാപനത്തിനുള്ള ബന്ധം അന്വേഷിക്കാനാണ് എത്തിയതെന്നാണ് സൂചന.
മൂന്നംഗ ഇഡി സംഘമാണ് ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയിൽ എത്തിയത്. ഇഡി സംഘം ഒമ്പത് മണിക്കെത്തി പതിനൊന്നേ മുക്കാലിന് മടങ്ങി. അന്വേഷണ സംഘം അധിക സമയം ഓഫീസിൽ ചിലവഴിച്ചിട്ടില്ലെന്നു ഊരാളുങ്കൽ ലേബർ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. ഒരു റിക്കാർഡും ഇഡി ആവശ്യപ്പെട്ടിട്ടില്ല എന്നും ചില ചോദ്യങ്ങൾ ചോദിച്ച് അവർ മടങ്ങിയെന്നും രമേശൻ പാലേരി കൂട്ടിച്ചേർത്തു.
നേരത്തെ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നീട് സിഎം രവീന്ദ്രനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ആറ് സ്ഥാപനങ്ങളിൽ ഇഡി റെയ്ഡും നടത്തി. എന്നാൽ അദ്ദേഹവുമായി ഈ സ്ഥാപനങ്ങൾക്കുള്ള ബന്ധം കണ്ടുപിടിക്കാൻ ഇതുവരെ ഇഡിക്ക് സാധിച്ചിട്ടില്ല.
Discussion about this post